കൊച്ചി: ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം, വേർതിരിവിന്റെ അംശങ്ങൾ കുറഞ്ഞ് വരണം, എല്ലാ മതങ്ങളും നൽകുന്ന സന്ദേശം സ്നേഹമാണെന്നും ടി പി എം ഇബ്രാഹിം ഖാൻ പറഞ്ഞു.. കെ ജി ക്ലാസ് മുതൽ പാലിയേറ്റീവ് കെയർ പഠന വിഷയമാകണം, അതിലൂടെ മാനുഷികമൂല്യങ്ങൾ പഠിച്ചുവളർന്ന് നല്ല പൗരന്മാരാകാൻ സാധിക്കണം. ......
ചെങ്ങനൂർ: ചെങ്ങന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ജോസ് കെ. ജോർജിലെ 12 - വാർഡിൽ പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മർദ്ദിച്ചതിൽ പുത്തൻകാവിൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനം നടത്തി. ......
ചെങ്ങന്നൂർ: കേരള നവോത്ഥാന ചരിത്രത്തിൽ തമസ്കരിക്കപ്പെട്ട സാമൂഹ്യ പരിഷ്കർത്താവാണ് കാവാരികുളം കണ്ടൻ കുമാരൻ എന്ന്
കെ എം ട്രസ്റ്റ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി
മോഹനൻ കാരക്കാട് പറഞ്ഞു. നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയിൽ കാവാരികുളം കണ്ടൻകുമാരൻ ജീവിതവും വീക്ഷണവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു. ......
ചെങ്ങന്നൂർ: അഖില ഭാരത വീരശൈവ മഹാസഭയുടെ ദേശീയ പ്രസിഡൻ്റും രാജ്യത്തെ ഏറ്റവും തലമുതിർന്ന കോൺഗ്രസ് എം.എൽ.എ യും കർണ്ണാടക മുൻ മന്ത്രിയുമായ ഷാമണ്ണൂർ ശിവശങ്കരപ്പയുടെ നിര്യാണത്തിൽ കേരള ഘടകം സാംസ്കാരിക സമിതി അനുശോചനം കുടുംബാംഗങ്ങളെ അറിയിച്ചു. അദ്ധേഹം തുടർച്ചയായി ആറു തവണ കർണ്ണാടക എം.എൽ.എയും രണ്ട് തവണ എം.പിയും മുൻ സിദ്ധരാമയ്യ സർക്കാരിൽ കൃഷിമന്ത്രിയും ആയിരുന്നു. ......
കൊച്ചി: ഒന്നര വര്‍ഷം നീണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും, അമിത ആഹ്ളാദത്തില്‍ മതിമറക്കരുതെന്നും പ്രവര്‍ത്തകരോട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മിഷന് 2026 ന് തുടക്കമായി. ......
ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് പേൾ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രവും ശ്രീ അയ്യപ്പ കോളേജും സംയുക്തമായി ' നല്ല മലയാളം' ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും ഭാഷാഭിരുചി വളർത്തി മാതൃഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. ......
തിരുവനന്തപുരം: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആവേശത്തോടെ ചുവപ്പണിഞ്ഞപ്പോൾ, തുടർച്ചയായ രണ്ടാം ഭരണത്തിന്റെ ചരിത്രമെഴുതിയ ഇടതുമുന്നണിക്ക് (എൽ.ഡി.എഫ്) ഊർജ്ജം നൽകിയത് 99 നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നിലയായിരുന്നു. എന്നാൽ, നാലര വർഷങ്ങൾക്കിപ്പുറം, 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ രാഷ്ട്രീയ ഭൂപടത്തിന്റെ നിറം പാടെ മാറിയിരിക്കുന്നു.
മുന്നണിക്ക് കനത്ത ആഘാതമേൽപ്പിച്ച് കൊണ്ട്, 140 നിയമസഭാ മണ്ഡലങ്ങളിൽ 80 ഇടത്തും യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ......
തിരുവനന്തപുരം: "നാട്ടിൽ വന്നു ജീവിക്കുന്നതിൽ ഗുണങ്ങളൊക്കെയുണ്ട്. പക്ഷെ, കാടാണ് സമാധാനം. അവിടെ ആരുടേയും കീഴിലല്ല.......
കൊച്ചി: സേവനം ജീവിതസാഫല്യം എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് നഗരത്തിലെ സാമൂഹ്യ,സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നൂറ് വർഷം പൂർത്തിയാക്കിയ എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷ സമാരംഭം ഡിസംബർ 19 വെള്ളിയാഴ്ച നടക്കുമെന്ന് കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ (വേണു) വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30 ന് പ്രസിഡൻറ് ആലപ്പാട്ട് മുരളീധരൻ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.വൈകിട്ട് അഞ്ചിന് ടിഡിഎം ഹാളിൽ നടക്കുന്ന ശതാബ്ദി ആഘോഷ സമ്മേളനം മോഹൻലാൽ ഉദ്ഘാടനം ചെയ്യും. ......
രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനുള്ള ഒരുക്കത്തിലാണ് നിയമസഭ. 2026 ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ വളപ്പില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ പ്രവേശനം തീര്‍ത്തും സൗജന്യമാണ്. ......